Short Vartha - Malayalam News

ഇത്തവണത്തെ ഓണത്തിന് 2000 ഓണച്ചന്തകളുമായി കൃഷിവകുപ്പ്

പൊതുവിപണിയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലവര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും നടത്താനാണ് കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 1076 വിപണി കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം VFPCK വഴിയും 764 എണ്ണം ഹോര്‍ട്ടികോര്‍പ്പ് വഴിയുമാണ് പ്രവര്‍ത്തിക്കുക. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയാണ് ഓണച്ചന്ത. കര്‍ഷകരില്‍ നിന്ന് നേരിട്ടും ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ സംഭരിക്കും.