Short Vartha - Malayalam News

കുരുമുളകിനും ഏലത്തിനും വില വര്‍ധിക്കുന്നു

കുരുമുളക് ഗാർബിൾഡ് ഇനത്തിന് വില ക്വിന്റലിന് 58,000 രൂപയും അൺഗാർബിൾഡ് ഇനത്തിന് വില ക്വിന്റലിന് 56,000 രൂപയുമായി. 1640 രൂപയായിരുന്ന ഏലത്തിന്റെ വില കിലോയ്‌ക്ക് 2000 രൂപയ്ക്ക് മുകളിലായി. അതേസമയം കാർഷികോല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുമ്പോഴും ഉല്‍പ്പാദനം കുറയുന്നത് കർഷകര്‍ക്ക് ഇരുട്ടടിയാകുന്നു. ഏക്കറുകണക്കിന് കുരുമുളകും ഏലവും കടുത്ത വേനല്‍ ചൂടിൽ നശിച്ചതായി കര്‍ഷകര്‍ പറയുന്നു. 2014 ൽ ക്വിന്റലിന് 72,000 രൂപയില്‍ എത്തിയതാണ് കരുമുളകിന് ചരിത്രത്തില്‍ ലഭിച്ച ഏറ്റവും കൂടുതല്‍ വില.