Short Vartha - Malayalam News

കൊടുംചൂട്, വരള്‍ച്ച; സംസ്ഥാനത്ത് 257 കോടിയുടെ കൃഷിനാശം

മാസങ്ങളായി സംസ്ഥാനത്ത് തുടരുന്ന കനത്തചൂടിലും വരള്‍ച്ചയിലും 23,021 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിക്കുകയും 257 കോടിയുടെ പ്രത്യക്ഷ നഷ്ടമുണ്ടാകുകയും ചെയ്തു. 56947 കര്‍ഷകരെ വരള്‍ച്ച നേരിട്ട് ബാധിച്ചതായാണ് വിലയിരുത്തല്‍. 23569 ഹെക്ടറിലായി 250 കോടിയുടെ ഉല്‍പാദനനഷ്ടംകൂടി കണക്കാക്കുമ്പോള്‍ കാര്‍ഷികമേഖലയുടെ ആകെ നഷ്ടം 500 കോടിയിലധികമാകുമെന്നും വരള്‍ച്ച വിലയിരുത്താന്‍ കൃഷി വകുപ്പ് നിയോഗിച്ച വിദഗ്ധസമിതി വിലയിരുത്തി.