Short Vartha - Malayalam News

കൊക്കോ വില ഉയരുന്നു

ആഗോളതലത്തിൽ കൊക്കോ ക്ഷാമം രൂക്ഷമായത് വില ഉയർത്തി ചരക്ക്‌ സംഭരിക്കാൻ ചോക്ലറ്റ്‌ നിർമാതാക്കളെ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച കൊക്കോ വില കിലോയ്ക്ക് 1000 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ചോക്ലറ്റ്‌ നിർമാണത്തിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമായതുകൊണ്ട് കൊക്കോ ശേഖരിക്കാൻ ബഹുരാഷ്‌ട്ര കമ്പനികൾ അന്താരാഷ്ട്രതലത്തിൽ വില ഉയർത്തി ചരക്ക്‌ സംഭരിക്കുന്ന പ്രവണതയാണ് കാണുന്നത്. കേരളം കൂടാതെ തമിഴ്‌നാട്‌, കർണാടകം, ആന്ധ്ര സംസ്ഥാനങ്ങളിലും കൊക്കോ കൃഷി ചെയ്യുന്നുണ്ട്. പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥ മൂലം ഉല്‍പ്പാദനം കുത്തനെ കുറഞ്ഞതിനാല്‍ ടണ്ണിന്‌ 4000 ഡോളറിൽ നിന്ന് 12,000 ഡോളർ വരെ വില ഉയര്‍ന്നു.