Short Vartha - Malayalam News

പുഞ്ചക്കൊയ്ത്ത് പൂര്‍ത്തിയായി; സംഭരിച്ചത് 1.22 ലക്ഷം ടണ്‍ നെല്ല്

ആലപ്പുഴയിലെ 27,196 ഹെക്ടര്‍ കൃഷിഭൂമിയില്‍ നിന്നാണ് വിളവെടുത്തത്. കുട്ടനാട്ടില്‍ ഉഷ്ണതരംഗം പുഞ്ചകൃഷിയെ ബാധിച്ചില്ലെന്നത് ആശ്വാസകരമാണ്. 31,321 കര്‍ഷകരില്‍ നിന്നാണ് ഇക്കുറി നെല്ല് സംഭരിച്ചത്. 345.57 കോടി രൂപയാണ് സംഭരിച്ച നെല്ലിന്റെ വില. കൃഷി ചെയ്തതില്‍ 94.7 ശതമാനം നെല്ലുമാത്രമാണ് കൊയ്യാനായത്. 5.3 ശതമാനം നെല്ല് പ്രതികൂല കാലാവസ്ഥയില്‍ നശിച്ചു. ഹെക്ടറിന് ശരാശരി 4.48 ടണ്‍ നെല്ലാണ് ലഭിച്ചത്.