Short Vartha - Malayalam News

കനത്ത ചൂടില്‍ കോഴികള്‍ കൂട്ടത്തോടെ ചാകുന്നു; വില കൂടിയത് 50 രൂപയോളം

സംസ്ഥാനത്തെ ചൂട് കൂടിയതോടെ ചൂട് താങ്ങാനാവാതെ പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പ് ചത്തു വീഴുകയാണ് കോഴികള്‍. ഈ പ്രതിസന്ധി സംസ്ഥാന വിപണിയില്‍ കോഴിയുടെ ലഭ്യത കുറയാന്‍ ഇടയാക്കിയിട്ടുമുണ്ട്. കോഴിയുടെ ലഭ്യത കുറഞ്ഞതോടെ കോഴി ഇറച്ചിയുടെ വിലയും വര്‍ധിക്കുകയാണ്. ഒരു മാസത്തിനിടെ അമ്പത് രൂപയോളമാണ് കോഴി ഇറച്ചിയുടെ വില കൂടിയത്.