Short Vartha - Malayalam News

ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍; ഒരു കിലോയ്ക്ക് 265 രൂപ വരെ

റംസാന്‍ കൂടി കണക്കിലെടുത്ത് മലപ്പുറം നിലമ്പൂര്‍ ഭാഗത്താണ് ചിക്കന്‍ വില ഏറ്റവുമധികം വര്‍ധിച്ചത്. കുറച്ചു നാള്‍ മുന്‍പ് വരെ 120 രൂപയായിരുന്ന ചിക്കന്‍ വില ഒരു മാസം കൊണ്ട് ഇരട്ടിക്ക് മുകളിലായി. ചെറിയ പെരുന്നാള്‍ അടുക്കുന്നതോടെ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത. കനത്ത ചൂട് കാരണം ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതും വില കൂടാന്‍ കാരണമായിട്ടുണ്ട്.