Short Vartha - Malayalam News

കോഴിയിറച്ചി വില കുത്തനെ കൂടുന്നു

ഒരു മാസം കൊണ്ട് 50 രൂപയിലധികമാണ് കോഴിയിറച്ചി വില വര്‍ധിച്ചത്. ഒരു മാസം മുന്‍പ് 180 രൂപയായിരുന്ന ചിക്കന്റെ വില 240 രൂപയിലെത്തി. ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്ന് വില വര്‍ധനവ് ഉണ്ടാകാനുള്ള കാരണം. കനത്ത ചൂടില്‍ കോഴിക്കുഞ്ഞുങ്ങള്‍ ചത്ത് പോവുകയും വെള്ളത്തിനടക്കം ചെലവ് കൂടുമെന്നത് കൊണ്ടും പലരും ഉത്പാദനം കുറച്ചതാണ് പ്രതിസന്ധിയായത്.