Short Vartha - Malayalam News

78.3 കോടിപ്പേര്‍ പട്ടിണിയില്‍; 2022ല്‍ പാഴാക്കിക്കളഞ്ഞത് 105 കോടി ടണ്‍ ഭക്ഷണം

UN പരിസ്ഥിതി പദ്ധതി പുറത്തുവിട്ട 'ആഹാരം പാഴാക്കല്‍ സൂചികാ റിപ്പോര്‍ട്ടി'ല്‍ പറയുന്നത് 2022ല്‍ ആഗോളതലത്തില്‍ ഉത്പാദിപ്പിച്ച ആഹാരത്തിന്റെ 19 ശതമാനം പാഴാക്കിക്കളഞ്ഞു എന്നാണ്. 2021ല്‍ ലോകത്ത് പാഴാക്കികളഞ്ഞത് ഉത്പാദിപ്പിച്ച ഭക്ഷണത്തിന്റെ 17 ശതമാനമാണ്. 2030-ഓടെ ഭക്ഷണം പാഴാകല്‍ പകുതിയാക്കുക എന്ന UN ലക്ഷ്യത്തിന്റെ പുരോഗതി വിലയിരുത്താനാണ് ആഹാരം പാഴാക്കല്‍ സൂചികാ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.