Short Vartha - Malayalam News

റഫയിലെ ഇസ്രായേല്‍ ആക്രമണം; UN സുരക്ഷാ സമിതി ഇന്ന് അടിയന്തര യോഗം ചേരും

റഫയിലെ അസ്സുല്‍ത്താനിലെ ടെന്റുകളിലെ 45 പേരുടെ മരണത്തിന് ഇടയാക്കിയ ഇസ്രായേലിന്റെ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേരുന്നത്. അള്‍ജീരിയ, സ്ലൊവേനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഗസയിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.