Short Vartha - Malayalam News

യെമനില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി അപകടം; 49 മരണം

ആഫ്രിക്കയില്‍ നിന്നും യാത്ര തിരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. എത്യോപിയ, സോമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 260 യാത്രക്കാരുമായാണ് ബോട്ട് തിരിച്ചത്. മരിച്ചവരില്‍ 31 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നതായി UN വ്യക്തമാക്കി. 140 പേരെ കാണാതായതായും 71 പേരെ രക്ഷപ്പെടുത്തിയതായും UN അറിയിച്ചു. ഏദന്‍ കടലിടുക്ക് കടന്ന് യെമനിലെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.