Short Vartha - Malayalam News

2060ല്‍ ഇന്ത്യന്‍ ജനസംഖ്യ 170 കോടിയാകുമെന്ന് UN റിപ്പോര്‍ട്ട്

2060 ഓടെ ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 170 കോടിയായി ഉയരുമെന്നും പിന്നീട് 12 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ട്. UN പുറത്തിറക്കിയ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്സ് 2024 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറിയത്. 2100 വരെ ഇന്ത്യ ഈ സ്ഥാനം നിലനിര്‍ത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയില്‍ 145 കോടിയാണ് ജനസംഖ്യയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.