Short Vartha - Malayalam News

ഇന്ത്യയുമായി ബന്ധപ്പെട്ട വലിയ വിവരം ഉടന്‍ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ്

ഇന്ത്യയെ കുറിച്ച് വലിയ വെളിപ്പെടുത്തല്‍ ഉടന്‍ നടത്തുമെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയത്. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് അദാനിയെക്കുറിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് കമ്പനിയുടെ വിപണിമൂല്യത്തില്‍ 86 ബില്യണ്‍ ഡോളറിന്റെ ഇടിവ് സംഭവിച്ചിരുന്നു.