Short Vartha - Malayalam News

UN സുരക്ഷാസമിതിയിൽ സ്ഥിരാംത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ്

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പിന്തുണച്ചു. സുരക്ഷാ സമിതിയെ കൂടുതൽ കാര്യക്ഷമം ആക്കുന്നതിന് കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം ആവശ്യമാണ് അതുകൊണ്ട് സുരക്ഷാ സമിതി വിപുലീകരിക്കുന്നതിന് ഫ്രാൻസ് അനുകൂലമാണെന്ന് UN ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇന്ത്യക്ക് പുറമേ ജർമ്മനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നൽകണമെന്നും ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു.