Short Vartha - Malayalam News

ഫിഡെ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ചെസ് ഒളിംപ്യാഡില്‍ ആദ്യമായാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കുന്നത്. പുരുഷ വിഭാഗത്തിലാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. ഗുകേഷ് ഡി, പ്രഗ്‌നാനന്ദ, അര്‍ജുന്‍ എരിഗാസി, വിദിത് ഗുജറാത്തി എന്നിവര്‍ അടങ്ങിയ ടീമാണ് നേട്ടം സ്വന്തമാക്കിയത്. സ്ലോവേനിയയ്ക്ക് എതിരായ മത്സരം സമനിലയിലായതാണ് ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് എത്തിച്ചത്.