Short Vartha - Malayalam News

ഓഫീസുകളില്‍ ഉച്ചയൂണ് ലഭ്യമാക്കുന്ന ‘ലഞ്ച് ബെല്‍’ പദ്ധതിയുമായി കുടുംബശ്രീ എത്തുന്നു

മുട്ട, മീന്‍ എന്നിവയുളള ഊണിന് 99 രൂപയും വെജിറ്റേറിയന്‍ ഊണിന് 60 രൂപയും ഈടാക്കുന്ന ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളിലാണ് നല്‍കുക, പാത്രങ്ങള്‍ പിന്നീട് തിരികെ വാങ്ങുന്നതാണ്. കുടുംബശ്രീയുടെ ഓണ്‍ലൈന്‍ ആപ്പായ 'പോക്കറ്റ് മാര്‍ട്ട്' മുഖേനയാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്. പ്രാരംഭ ഘട്ടത്തില്‍ തിരുവനന്തപുരത്ത് തുടങ്ങുന്ന പദ്ധതി പിന്നീട് മറ്റു ജില്ലകളിലും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.