Short Vartha - Malayalam News

കൊല്ലം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കുക കുടുംബശ്രീ

തിരഞ്ഞെടുപ്പുവേളയില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവു കുറയ്ക്കാനും ഹരിത തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുമായാണ് ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കും കുടുംബശ്രീ കഫെ, ജനകീയ ഹോട്ടല്‍, അയല്‍ക്കൂട്ടം എന്നിവ മുഖേനയാണ് ഭക്ഷണം നല്‍കുക.