Short Vartha - Malayalam News

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണം; പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ത്ഥിച്ചതായി കോണ്‍ഗ്രസ് നേതാവും ആലപ്പുഴ MPയുമായ കെ.സി. വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങളെയും സമിതി പ്രശംസിച്ചു. അതേസമയം രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയില്‍ എംപിയായി തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.