Short Vartha - Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാൻ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സമിതി രൂപീകരിച്ചു

ഡൽഹി, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുണ്ടായ പരാജയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് ഹൈക്കമാന്‍ഡ് സമിതി രൂപീകരിച്ചത്. പാര്‍ട്ടി അധികാരത്തിലിരിക്കുന്ന തെലങ്കാന, കർണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിൽ നേരിട്ട തിരിച്ചടി കോണ്‍ഗ്രസ് ഗൗരവമായാണ് കാണുന്നത്. ഗൗരവ് ഗൊഗൊയ്, മധുസൂധന്‍ മിസ്ത്രി, ഹൈബി ഈഡന്‍ എന്നിവർക്കാണ് കർണാടകയുടെ ചുമതല. പി.ജെ. കുര്യന്‍, പര്‍ഗത് സിങ്, റക്കിബുള്‍ ഹുസൈന്‍ എന്നിവര്‍ അടങ്ങുന്ന സമിതിക്കാണ് തെലങ്കാനയുടെ ചുമതല. ജഘ പുനിയ, രജനി പട്ടീൽ എന്നിവർ ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെയും പരാജയം പരിശോധിക്കും.