Short Vartha - Malayalam News

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ NDA സഖ്യം വിജയച്ചതിനാൽ അടുത്ത കേന്ദ്രസർക്കാർ രൂപീകരിക്കുന്നതിന് NDA സഖ്യത്തിൻ്റെ നേതാവെന്ന നിലയിൽ നരേന്ദ്ര മോദിയെ രാഷ്ട്രപതി ദ്രൗപതി മുർമു ക്ഷണിച്ചു. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പുതിയ മന്ത്രിസഭയിലെ അംഗങ്ങളും മോദിയും സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് നടന്ന NDA പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞടുത്തതിന് പിന്നാലെ മോദി രാഷ്ട്രപതി ഭവനിലെത്തി രാഷ്‌ട്രപതിയെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടർന്നാണ് സർക്കാർ രൂപീകരിക്കുന്നതിനായി മോദിയെ രാഷ്‌ട്രപതി ക്ഷണിച്ചത്.