Short Vartha - Malayalam News

തിരഞ്ഞെടുപ്പ് വിലയിരുത്തല്‍; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആരംഭിച്ചു

ഡല്‍ഹിയില്‍ നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെയുളള നിരവധി നേതാക്കളാണ് പങ്കെടുക്കുന്നത്. പാര്‍ട്ടിയുടെ പ്രകടനം വിശകലനം ചെയ്യാനും സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കാനുമാണ് യോഗം ലക്ഷ്യമിടുന്നത്. അതേസമയം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരും രാജ്യസഭാംഗങ്ങളും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് വൈകിട്ട് 5:30ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.