Short Vartha - Malayalam News

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയില്‍ റോബസ്റ്റ കാപ്പി

50 കിലോഗ്രാം ഉള്ള ഒരു ചാക്ക് റോബസ്റ്റക്ക് 10,080 രൂപയായി ആണ് വില ഉയര്‍ന്നത്. ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനം കാരണം കാപ്പി കൃഷി ചെയ്യുന്ന മേഖലകളിൽ റോബസ്റ്റ കാപ്പിയുടെ ഉല്‍പ്പാദനം കുറഞ്ഞതാണ് ഇന്ത്യയിലെ കർഷകർക്ക് ഗുണകരമായത്. ഏറ്റവും കൂടുതൽ റോബസ്റ്റ കാപ്പി കൃഷി ചെയ്യുന്ന രാജ്യങ്ങളായ വിയറ്റ്നാം, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ കാപ്പി കൃഷി നിര്‍ത്തിയതും അന്താരാഷ്ട്ര തലത്തിൽ ഉല്‍പ്പാദനം കുറയുന്നതിന് കാരണമായി. 2500 രൂപ മുതൽ 3500 രൂപ വരെ ആയിരുന്നു കഴിഞ്ഞ 15 വർഷമായി റോബസ്റ്റ ഇനത്തിന് വില ലഭിച്ചിരുന്നത്. ഇന്ത്യയിലെ ആകെ കാപ്പി ഉൽപ്പാദനത്തിന്റെ 83% സംഭാവന ചെയ്യുന്നത് കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട മേഖലയിലാണ്. ഇതിൽ 70% ഉല്‍പ്പാദനവും നടക്കുന്നത് കർണാടകയിലാണ്.