Short Vartha - Malayalam News

ചെമ്മീന്‍ കൃഷി; ഉത്പാദനം ഉയര്‍ത്താന്‍ സുസ്ഥിര മാര്‍ഗരേഖകള്‍ രൂപവത്കരിക്കാന്‍ ആവശ്യം

കേരള റീജിയണ്‍ സീ ഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനാണ് ആവശ്യം ഉന്നയിച്ചത്. കേരളത്തിലെ പരമ്പരാഗത പാടശേഖരങ്ങള്‍ ചെമ്മീന്‍ കൃഷിയിലെ സുസ്ഥിര ഉത്പാദനത്തിന് മാതൃകയാണ് കാര, നാരന്‍, പുടന്‍, തെള്ളി തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്ന മുഖ്യ ഇനങ്ങള്‍. ഇന്ത്യയുടെ ചെമ്മീന്‍ ഉത്പാദനം വനാമി ചെമ്മീന്‍ കൃഷിയുടെ വരവോടെ കുതിച്ചുയരുന്നുണ്ടെങ്കിലും പരമ്പരാഗത കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.