Short Vartha - Malayalam News

പൈനാപ്പിളിന് മൊത്ത വിപണിയിൽ കിലോയ്ക്ക് 60 രൂപ വരെയെത്തി

വിപണിയില്‍ ഡിമാൻഡ് കൂടിയതോടെ പൈനാപ്പിൾ പഴത്തിന് മൊത്ത വിപണിയിൽ വില ഉയര്‍ന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ ചരക്ക് കയറിപോകുന്നതും കടുത്ത വേനലിന് പിന്നാലെ വിഷു കൂടി എത്തിയതും പൈനാപ്പിൾ വില കൂടാൻ കാരണമായി. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായി കേരളത്തില്‍ നിന്ന് പൈനാപ്പിൾ കയറ്റി അയയ്ക്കുന്നത്. സംസ്ഥാനത്ത് ചില്ലറ വിപണിയില്‍ വില 70 രൂപ മുതൽ 80 രൂപ വരെ എത്തിയിട്ടുണ്ട്. കിലോഗ്രാമിന് 25 രൂപ വരെ വില ഇടിഞ്ഞ് കനത്ത പ്രതിസന്ധിയിലായിരുന്ന കർഷകർക്ക് പൈനാപ്പിൾ വിലയിലെ ഇപ്പോഴത്തെ കുതിപ്പ് ആശ്വാസം പകരുന്നു.