Short Vartha - Malayalam News

ഓണ വിപണി; സപ്ലൈക്കോയ്ക്ക് 123. 56 കോടിയുടെ വിറ്റുവരവ്

ഓണക്കാല വില്‍പ്പനയില്‍ വന്‍ നേട്ടം കൊയ്ത് സപ്ലൈക്കോ. 123. 56 കോടിയുടെ വിറ്റുവരവാണ് സപ്ലൈക്കോ നേടിയത്. ഇതില്‍ 66.83 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവിലൂടെയും 56.73 കോടി രൂപ സബ്‌സിഡിയിതര സാധനങ്ങളിലൂടെയുമാണ് ലഭിച്ചത്. 26.24 ലക്ഷം പേര്‍ സാധനങ്ങള്‍ വാങ്ങാന്‍ സപ്ലൈകോ ഔട്ട്ലെറ്റുകളെ ആശ്രയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഉത്രാട ദിവസം വരെയുള്ള കണക്കാണിത്.