Short Vartha - Malayalam News

സപ്ലൈകോ ഓണം ഫെയര്‍; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ.നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷത വഹിക്കും. സെപ്തംബര്‍ അഞ്ച് മുതല്‍ 14 വരെയാണ് ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. 3 ഇനം സബ്‌സിഡി സാധനങ്ങള്‍ക്കു പുറമെ ശബരി ഉല്‍പന്നങ്ങള്‍, മില്‍മ ഉല്‍പന്നങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍, ജൈവപച്ചക്കറികള്‍ എന്നിവ 10 മുതല്‍ 50% വരെ വിലക്കുറവില്‍ മേളയില്‍ വില്‍പന നടത്തും.