Short Vartha - Malayalam News

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യും

സംസ്ഥാനത്ത് പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ 1833 തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. 1050 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് നല്‍കുന്നത്. 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ മുതലായവ അടങ്ങുന്ന കിറ്റ് സപ്ലൈകോ മുഖാന്തരമായിരിക്കും ലഭ്യമാക്കുക.