Short Vartha - Malayalam News

ഓണം വിപണി; സപ്ലൈക്കോയ്ക്ക് 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ധനംവകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയതെന്ന് ധനവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. വിപണി ഇടപടലിന് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വകയിരുത്തല്‍ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തല്‍ ഉണ്ടായിരുന്നത്. എന്നാല്‍ 120 കോടി രൂപ അധികമായി നല്‍കാന്‍ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.