Short Vartha - Malayalam News

മുകേഷിനെതിരെ കൃത്യമായ അന്വേഷണം നടക്കുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍

നടനും MLAയുമായ മുകേഷിനെതിരായ ലൈംഗികാരോപണ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും ഈ വിഷയത്തില്‍ പാര്‍ട്ടിയോ സര്‍ക്കാരോ പ്രതിരോധത്തിലല്ലെന്നും മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. വെളിപ്പെടുത്തിലിന്റെ ഭാഗമായി വന്ന കാര്യങ്ങളില്‍ സമഗ്രമായി അന്വേഷണം നടക്കുന്നുണ്ട്. മുകേഷിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം രാഷ്ട്രിയ പ്രേരിതമാണെന്നും പുകമറ സൃഷ്ടിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.