Short Vartha - Malayalam News

മെഡിസെപ്പ്: രണ്ടര വർഷത്തിൽ നൽകിയത്‌ 1485 കോടി രൂപയുടെ സൗജന്യ ചികിത്സ

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള സൗജന്യ ചികിത്സാ പദ്ധതിയായ മെഡിസിപ്പിലൂടെ രണ്ടര വർഷത്തിനുള്ളിൽ നൽകിയത് 1485 കോടി രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങളാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിൽ 1341.12 കോടി രൂപ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കായും 87.15 കോടി രൂപ സർക്കാർ ആശുപത്രകളിലെ ചികിത്സയ്ക്കായുമാണ് നൽകിയത്. 56.29 കോടി രൂപ അതീവ ഗുരുതര രോഗങ്ങൾ, അവയവമാറ്റ ശസ്‌ത്രക്രിയകൾ എന്നിവയ്‌ക്കായുള്ള പ്രത്യേക നിധിയിൽനിന്നും അനുവദിച്ചു. 2022 ജൂലൈ ഒന്നിന് ആരംഭിച്ച പദ്ധതിയില്‍ കഴിഞ്ഞ ഓഗസ്റ്റ് 31 വരെ 2,87,489 പേര്‍ക്കാണ് ചികിത്സ ഉറപ്പാക്കിയതെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.