Short Vartha - Malayalam News

KSRTC ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു

KSRTC ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിനായി KSRTC എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിനായാണ് നൽകിയിട്ടുള്ളത്. 20 കോടി രൂപ ധനസഹായമായുമാണ് നൽകിയിരിക്കുന്നത്. ഈ മാസം ആദ്യം സർക്കാർ KSRTC ക്ക് 30 കോടി രൂപ നൽകിയിരുന്നു.