Short Vartha - Malayalam News

KSRTCക്ക് 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി

പെന്‍ഷന്‍ വിതരണത്തിന് കോര്‍പ്പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് തുക നല്‍കുന്നതെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയില്‍ ഇതേ ആവശ്യത്തിന് 71.53 കോടി രൂപ അനുവദിച്ചിരുന്നു. ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാന്‍ പ്രതിമാസം 50 കോടി രൂപയും സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്.