Short Vartha - Malayalam News

കാരുണ്യ ബെനവലന്റ്‌ സ്‌കീമിന്‌ 57 കോടി അനുവദിച്ചു

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന്‌ 57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പദ്ധതി ഗുണഭോക്താക്കൾക്ക്‌ നൽകിയ സൗജന്യ ചികിത്സയ്‌ക്ക്‌ സര്‍ക്കാര്‍, എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവയ്‌ക്ക്‌ ചികിത്സാ ചെലവ്‌ മടക്കിനൽകാൻ തുക വിനിയോഗിക്കും. സർക്കാർ ആശുപത്രികൾക്കായി 44.81 കോടി രൂപയും സ്വകാര്യ ആശുപത്രികൾക്കായി 11.78 കോടി രൂപയും വകയിരുത്തി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്തതും, വാര്‍ഷിക വരുമാനം മുന്നുലക്ഷത്തില്‍ താഴെയുള്ളതുമായ കുടുംബങ്ങളാണ്‌ കാരുണ്യ ബെനവലന്റ്‌ സ്‌കീമിന്റെ ഗുണഭോക്താക്കള്‍. ഒരു കുടുംബത്തിന് രണ്ടു ലക്ഷം രൂപവരെ ചികിത്സാ ധനസഹായം ലഭിക്കും.