Short Vartha - Malayalam News

റേഷൻ വാതിൽപ്പടി വിതരണം: 50 കോടി അനുവദിച്ചു

റേഷന്‍ ഭക്ഷ്യധാന്യത്തിന്റെ വാതില്‍പ്പടി വിതരണ ചെലവിനായി സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അധിക സംസ്ഥാന വിഹിതമായാണ്‌ തുക ലഭ്യമാക്കുന്നതെന്ന്‌ മന്ത്രി വ്യക്തമാക്കി. ദേശീയ ഭക്ഷ്യ നിയമ പ്രകാരം റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തിന്റെ നിരക്ക് ക്വിന്റലൊന്നിന് 65 രൂപയാണ്. ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പങ്കിടണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കേരളത്തില്‍ ഒരു ക്വിന്റലിന് 190 മുതല്‍ 200 രൂപവരെ ചെലവ് വരുന്നു. ഇതില്‍ 32.50 രൂപ ഒഴികെയുള്ള തുക സംസ്ഥാന സർക്കാരാണ് നൽകുന്നത്.