Short Vartha - Malayalam News

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 469 കോടി രൂപയാണ് പദ്ധതിക്കായി നല്‍കിയത്. 41.99 ലക്ഷം കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. ഇതിനായി രണ്ടാം പിണറായി സര്‍ക്കാര്‍ 2900 കോടിയോളം രൂപ ലഭ്യമാക്കിയിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 197 സര്‍ക്കാര്‍ ആശുപത്രികളും, നാല് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ സേവനം ലഭ്യമാണ്. കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി.