Short Vartha - Malayalam News

ആറു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഓണകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ AAY റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും പതിമൂന്ന് ഇനം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ഓണകിറ്റ് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആറു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഓണകിറ്റ് ലഭ്യമാകും. സെപ്റ്റംബര്‍ 6 മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും.