Short Vartha - Malayalam News

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും

റേഷന്‍ കടകള്‍ വഴിയാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്കുമാണ് ഓണക്കിറ്റ് നല്‍കുക. കൂടാതെ വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഓണക്കിറ്റ് നല്‍കും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്.