Short Vartha - Malayalam News

സപ്ലൈകോയ്‌ക്ക്‌ സംസ്ഥാന സർക്കാർ 100 കോടി രൂപ അനുവദിച്ചു

ധനമന്ത്രാലയം സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടലുകൾക്കായി 100 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സപ്ലൈകോ സ്റ്റോറുകൾ വഴി നിത്യോപയോഗ സാധനങ്ങൾ 35% വരെ കിഴിവിൽ വിതരണം ചെയ്യുന്നതിനാണ് സഹായം. ഓണത്തിന് മുമ്പ് സപ്ലൈകോയിൽ സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർക്കും പണം നൽകുന്നതിനായി ഈ തുക വിനിയോഗിക്കാമെന്നും ധനകാര്യവകുപ്പ് അറിയിച്ചു. ഈ സാമ്പത്തിക വർഷം വിപണി ഇടപെടലിനായി 205 കോടി രൂപയാണ്‌ ബജറ്റ് വിഹിതം അനുവദിച്ചതെന്നും ധനമന്ത്രാലയം വ്യക്തമാക്കി.