Short Vartha - Malayalam News

അമ്പതാം വാർഷികം: പ്രത്യേക ഓഫറുമായി സപ്ലൈകോ

അമ്പതാം വാർഷികത്തിൽ സപ്ലൈകോ 50 ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫർ നൽകാൻ തീരുമാനിച്ചു. 'ഫിഫ്റ്റി ഫിഫ്റ്റി ഓഫർ' എന്നാണ് അമ്പതാം വാർഷികത്തോട് അനുബന്ധിച്ചുള്ള ഈ പ്രത്യേക ഓഫറിന് സർക്കാർ പേര് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.