Short Vartha - Malayalam News

സപ്ലൈക്കോയിലെ താൽകാലിക ജീവനക്കാർ പ്രതിസന്ധിയിൽ

സപ്ലൈക്കോയിൽ ആവശ്യ സാധനങ്ങളുടെ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ താൽകാലിക ജീവനക്കാരുടെ ശമ്പളവും പ്രതിസന്ധിൽ. എട്ട് മാസമായി താൽകാലിക പാക്കിംഗ്, സെയിൽസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ശമ്പളം മുടങ്ങി കിടക്കുകയാണ്. ഇവർക്ക് ദിവസവേതനമായി 575 രൂപയാണ് ലഭിക്കേണ്ടത്. എന്നാൽ നിലവിൽ ഇവർക്ക് 167 രൂപയാണ് ലഭിക്കുന്നത്. ആവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവാണ് സപ്ലൈക്കോയുടെ വരുമാനത്തിൽ വലിയ ഇടിവ് ഉണ്ടാക്കിയത്.