Short Vartha - Malayalam News

കേന്ദ്ര ബജറ്റ് അവതരണം ഇന്ന്

മൂന്നാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമൻ ഇന്ന് അവതരിപ്പിക്കുക. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. തുടർച്ചയായി 7 ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ധനമന്ത്രി എന്ന റെക്കോർഡ് നേട്ടമാണ് ഇത്തവണത്തെ ബജറ്റിലൂടെ നിർമല സീതാരാമൻ നേടുന്നത്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ ലോക്സഭയിൽ സാമ്പത്തിക സർവേ 2023-24 അവതരിപ്പിച്ചു. രാജ്യത്തെ സാമ്പത്തിക നില ശക്തമാണെന്നാണ് സർവേ റിപ്പോർട്ട്.