Short Vartha - Malayalam News

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം നീറ്റ് ചോദ്യപേപ്പർ ചോർച്ച, ലോക്സഭയിലെ ഡെപ്യുട്ടി സ്പീക്കർ പദവി, കൻവാർ യാത്രാ റൂട്ടിലെ ഭക്ഷണശാലകളോട് ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ പുറപ്പെടുവിച്ച വിവാദ ഉത്തരവ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു. ഓഗസ്റ്റ് 12 വരെയാണ് സമ്മേളനം. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ അവതരിപ്പിക്കും.