Short Vartha - Malayalam News

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ഹിന്ദുക്കളുടെ പേരില്‍ അക്രമം നടക്കുന്നുവെന്ന പരാമര്‍ശവും RSSന് എതിരായ പരാമര്‍ശവും അഗ്നിവീര്‍ പദ്ധതിയെ കുറിച്ചുള്ള പരാമര്‍ശവുമാണ് സഭാ രേഖകളില്‍ നിന്ന് നീക്കിയത്. സ്പീക്കറുടെ നിര്‍ദേശ പ്രകാരമാണ് ചില പരാമര്‍ശങ്ങള്‍ നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി രണ്ട് തവണ ഇടപെടുകയും പരാമര്‍ശങ്ങള്‍ക്കെതിരെ രാഹുല്‍ മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തിരുന്നു.