Short Vartha - Malayalam News

രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് BJP നേതൃത്വത്തിലുളള NDA യ്ക്ക് വേണ്ടത് ഇനി നാല് സീറ്റുകള്‍ മാത്രം

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 56 ല്‍ 30 സീറ്റുകളിലാണ് BJP ജയിച്ചത്. 240 അംഗ രാജ്യസഭയില്‍ 121 അംഗങ്ങള്‍ ഉണ്ടെങ്കിലാണ് ഭൂരിപക്ഷം ലഭിക്കുക. NDA സഖ്യത്തിന്‍റെ അംഗ ബലം 117 ആയി ഉയര്‍ന്നു. അതേസമയം NDA യിലെ 117 എംപിമാരില്‍ 97 പേരും BJP ക്കാരാണ് എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന് രാജ്യസഭയില്‍ 29 എംപിമാരാണ് ഉളളത്.