Short Vartha - Malayalam News

നീക്കിയ പരാമര്‍ശങ്ങള്‍ പുനസ്ഥാപിക്കണം; സ്പീക്കര്‍ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

സഭാ രേഖകളില്‍ നിന്ന് തന്റെ പരാമര്‍ശങ്ങള്‍ നീക്കിയ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും അവ പുനസ്ഥാപിക്കണമെന്നുമാണ് രാഹുല്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ചിരിക്കുന്ന കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന് എതിരാണെന്നും വസ്തുതകളാണ് സഭയില്‍ അവതരിപ്പിച്ചതെന്നും കത്തില്‍ പറയുന്നു. സഭാ നടപടികളില്‍ നിന്ന് ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. ചട്ടം 380ല്‍ ഉള്‍പ്പെടുന്ന വാക്കുകള്‍ക്കാണ് ആ അധികാരമുള്ളത്. എന്നാല്‍ ഇപ്പോള്‍ നീക്കം ചെയ്ത ഭാഗങ്ങള്‍ ചട്ടം 380ല്‍ ഉള്‍പ്പെടുന്നവയല്ലെന്നും രാഹുല്‍ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.