Short Vartha - Malayalam News

ലോക്സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ BJPയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി ഇന്ന് മറുപടി പറഞ്ഞേക്കും. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ BJPയെ പ്രതിരോധത്തിലാക്കിയിരുന്നു. നീറ്റ് പരീക്ഷ, അഗ്നിവീര്‍, കര്‍ഷകരുടെ മരണം എന്നീ വിഷയങ്ങളിലുള്ള മറുപടിക്കായാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമര്‍ശങ്ങളില്‍ ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് വിളിച്ചുവെന്നും ഇതില്‍ മാപ്പ് പറയണമെന്നും BJP ആവശ്യപ്പെട്ടു.