Short Vartha - Malayalam News

മൈക്രോസോഫ്റ്റ് തകരാര്‍; സംസ്ഥാനത്ത് ഇന്ന് 11 വിമാനങ്ങള്‍ റദ്ദാക്കി

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് 11 വിമാനങ്ങള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള ഒന്‍പത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഇന്‍ഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്നലെ മുതലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടുതുടങ്ങിയത്.