Short Vartha - Malayalam News

മ്യൂസിക് ആപ്പുകളില്‍ പാട്ട് പ്ലേ ചെയ്യും; പുതിയ മാറ്റവുമായി ഗൂഗിള്‍ ജെമിനി

ആന്‍ഡ്രോയിഡില്‍ മ്യൂസിക് ആപ്പുകളില്‍ പാട്ട് പ്ലേ ചെയ്യാനായി വോയിസ് കമാന്‍ഡ് ആയി പ്രവര്‍ത്തിക്കാനുള്ള മാറ്റമാണ് ഗൂഗിള്‍ AI ചാറ്റ്‌ബോട്ടായ ജെമിനിയില്‍ വരുത്തിയിരിക്കുന്നത്. ഇതിനായി ജെമിനി ആപ്പിലെ സെറ്റിങ്സ് ഓപ്ഷനില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ് മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ മ്യൂസിക് ആപ്പുകളില്‍ ജെമിനി ചാട്ട്ബോട്ട് വഴി പാട്ട് പ്ലേ ചെയ്യാന്‍ സാധിക്കും.