Short Vartha - Malayalam News

AI, മെഷീന്‍ ലേണിങ് മേഖലയിലേക്ക് ഗൂഗിളില്‍ നിന്നുള്ള വിദഗ്ധരെ ആപ്പിള്‍ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്

പുതിയ AI, മെഷീന്‍ ലേണിങ് വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനായാണ് കമ്പനിയുടെ ഈ നീക്കം. 2018ല്‍ കമ്പനിയുടെ AI മേധാവിയായി ജോണ്‍ ജ്യാനന്ദ്രേയെ നിയമിച്ചതിന് ശേഷം ഗൂഗിളില്‍ നിന്ന് 36 ഓളം പേര്‍ ആപ്പിളിലെത്തിയിട്ടുണ്ട്. സൂറിക്കില്‍ AI മോഡലുകള്‍ വികസിപ്പിക്കുന്നതിനുള്ള ജോലികള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലും സിയാറ്റിലിലുമാണ് ആപ്പിളിന്റെ വലിയ AI ടീം പ്രവര്‍ത്തിക്കുന്നത്.