Short Vartha - Malayalam News

വിവോ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി ടാറ്റ ഗ്രൂപ്പ്

ആപ്പിള്‍ എതിര്‍ത്തതോടെയാണ് ടാറ്റാ ഗ്രൂപ്പിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളുരുവിലെ ടാറ്റയുടെ ഫാക്ടറിയിലാണ് ആപ്പിള്‍ ഐഫോണുകളുടെ ഉല്‍പ്പാദനം നടക്കുന്നത്. അതുപോലെ സ്മാര്‍ട്ട്്ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ എതിരാളികളില്‍ ഒരാളാണ് വിവോ. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കമ്പനിയെ ഭാരതീയവത്കരിക്കുക എന്ന ലക്ഷ്യത്തോടെ 51 ശതമാനം ഓഹരി ടാറ്റ ഗ്രൂപ്പിന് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു വിവോ ഇന്ത്യ.